ശ്രീ രമണമഹർഷിയുടെ ദിവ്യസാന്നിദ്ധ്യവൈഭവം എന്താണെന്ന്
പണ്ഡിതന്മാരും ജ്ഞാനികളും സാധാരണക്കാരും അനേകം പുസ്തകങ്ങളിലായി
എഴുതിവച്ചിട്ടുണ്ട്. ‘പ്രശാന്തഗംഭീരനിജസ്വഭാവൻ’ എന്നാണ് ശ്രീ
രമണമഹർഷിയെ നേരിട്ടു സന്ദർശിച്ച മറ്റൊരു ഋഷിവര്യനായ
ശ്രീനാരായണഗുരുസ്വാമികൾ വിശേഷിപ്പിച്ചത്. രമണമഹർഷിയുടെ ചുറ്റും
ബ്രഹ്മനിർവ്വാണസുഖം നിറഞ്ഞുകവിയുന്നതായി ഏവർക്കും
അനുഭവപ്പെട്ടിരുന്നു. അടുത്തുചെല്ലുന്ന ആരെയും ആ ബ്രഹ്മശാന്തിയുടെ
ദിവ്യതീർത്ഥം പവിത്രമാക്കിയിരുന്നു.
ശ്രീ രമണമഹർഷിയോട് അനേകം ഭക്തന്മാർ ചോദിച്ചിരുന്ന ചോദ്യങ്ങളെയും
അവയുടെ ഉത്തരങ്ങളെയും ശേഖരിച്ച് മുനഗലവെങ്കട്ടരാമയ്യ എന്ന ഭക്തൻ
തയ്യാറാക്കിയ Talks with Sri Ramana Maharshi എന്ന ഗ്രന്ഥത്തിൽ 653-ഓളം
സംവാദങ്ങളടങ്ങിയിരിക്കുന്നു. ആത്മജ്ഞാനത്തിന്‍റെ തത്ത്വം വിശദമാക്കുന്ന
ഈ മഹത്കൃതിയുടെ ഒന്നാം ഭാഗമാണിത്
Reviews
There are no reviews yet.