ഉത്തരകേരളത്തിന്റെ ഉത്തരഭാഗങ്ങളിൽ ബാല്യം ജീവിച്ച ഒരാളുടെ
ഭൂതകാലസഞ്ചാരങ്ങൾ കേരളത്തിലെ പല ഭാഗങ്ങളിലെയും ഭൂതകാലവുമായി
ഐക്യപ്പെടുന്നു. ഉത്തരകേരള ഗ്രാമവ്യവസ്ഥയുടെ ഒട്ടനവധി വ്യതിരിക്തതകൾ
എഴുത്തുകാരന്റെ ബാല്യസ്മൃതികളുമായി ഇടകലർന്ന് ആലേഖനം
ചെയ്യപ്പെടുന്നു. അതിനാൽ സി.വി. ബാലകൃഷ്ണന്റെ പരൽമീൻ നീന്തുന്ന പാടം’
എന്ന ഈ ഓർമസഞ്ചാരം ഒരു വ്യക്തിയിലേക്കോ ഒരു ദേശത്തേക്കോ
മാത്രമൊതുങ്ങുന്നില്ല. ഒരു ഭാഷാസമൂഹത്തിന്റെ ചില
ഭൂതകാലബന്ധങ്ങളിലേക്കുള്ള സൂക്ഷ്മമായ നോട്ടമായി അതു മാറുന്നു.
-കെ.ബി. പ്രസന്നകുമാർ
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സി.വി. ബാലകൃഷ്ണന്റെ
ബാല്യകൗമാര സ്മരണകളുടെ പുസ്തകം.
Reviews
There are no reviews yet.