സ്വാതന്ത്ര്യത്തിലേക്കുള്ള സുദീര്‍ഘദൂരം ഞാന്‍ താണ്ടിയിട്ടുണ്ട്. ഇടറാതിരിക്കാന്‍
ശ്രമിച്ചിട്ടുമുണ്ട്; ചിലപ്പോള്‍ ചില പാളിച്ചകളുണ്ടായിട്ടുണ്ടെങ്കിലും. ഒരു
കൂറ്റന്‍ പര്‍വതം കയറിക്കഴിഞ്ഞാല്‍, ഇനിയുമുണ്ട് മുന്നില്‍ നിരവധി പര്‍വതങ്ങള്‍
എന്ന രഹസ്യം ഞാന്‍ മനസ്സിലാക്കുന്നു. ഇവിടെ വിശ്രമിക്കാനായി ഒരു നിമിഷം…
എനിക്കു ചുറ്റുമുള്ള മനോഹരമായ പരിസരങ്ങള്‍ ഒരുനോക്കു കാണാന്‍, ഞാന്‍
താണ്ടിക്കഴിഞ്ഞ ദൂരത്തേക്കൊന്നു പിന്‍തിരിഞ്ഞു നോക്കാന്‍… എന്നാല്‍, ഒരു
നിമിഷം മാത്രമേ എനിക്കു വിശ്രമിക്കാനാവൂ. കാരണം, സ്വാതന്ത്ര്യത്തോടൊപ്പം
കനത്ത ഉത്തരവാദിത്വങ്ങളുമുണ്ട്. എനിക്ക് പാഴാക്കാനൊട്ടുമില്ല നേരം, എന്റെ
സുദീര്‍ഘയാത്രയിനിയും അവസാനിച്ചിട്ടുമില്ല.’ – മണ്ടേല
നെല്‍സണ്‍ മണ്ടേലയുടെ ജീവിതകഥ.
Reviews
There are no reviews yet.