‘അനുഭവക്കുറിപ്പുകൾ എന്ന ഭാവേന ഈ പുസ്തകം ഞാൻ എഴുതിയിട്ട്
ഒരു വർഷം പിന്നിട്ടു. ഇതിനു മുമ്പ് ജീവിതത്തിലെ മറ്റൊരു
ഘട്ടത്തെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. അതു പുസ്തകരൂപത്തിൽ
പുറത്തു വന്നു—‘ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം.’ ഒരു
നിസ്സാര മനുഷ്യൻ അഹങ്കാരത്തോടെ നിവർന്നു നിന്ന് ‘ഞാൻ’ എന്നു
പറയുകയാണ്. അങ്ങനെ ചെയ്യാൻ പാടുണ്ടോ എന്നു ചോദിക്കാം. ഒരാൾ
കുറെക്കാലം ഭൂമിയിൽ ജീവിച്ചു. കുറെ വികൃതികളും വേദനകളും
ആഹ്‌ളാദങ്ങളുമായി കുട്ടിക്കാലംപിന്നിട്ടു. വയൽവരമ്പിലൂടെ നടന്നു.
പൂക്കളെയും കിളികളെയും നോക്കിനിന്നു. കുളിച്ചു. ഭക്ഷണം കഴിച്ചു.
ആപ്പീസിൽ പോയി ജോലി ചെയ്തു. ചെയ്യാതിരുന്നു. തരപ്പെട്ടപ്പോൾ
കൈക്കൂലി വാങ്ങിച്ചു. അഥവാ വാങ്ങിച്ചില്ല. ഇതിനൊക്കെ എന്തു
പ്രസക്തി എന്നു ചോദിക്കാം. നിങ്ങൾ ജനിച്ചു, ജീവിച്ചു, മരിച്ചു. ശരി.
പക്ഷേ, ചെയ്ത അതിശയ പ്രവൃത്തി എന്ത്?’
DAIVAM KATHA VAYIKKUNNUNDU by ASHOKAN CHARUVIL
₹0.00
MLNFME-DaiKadVay-001 ‘അനുഭവക്കുറിപ്പുകൾ എന്ന ഭാവേന ഈ പുസ്തകം ഞാൻ എഴുതിയിട്ട്
ഒരു വർഷം പിന്നിട്ടു. ഇതിനു മുമ്പ് ജീവിതത്തിലെ മറ്റൊരു
ഘട്ടത്തെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. അതു പുസ്തകരൂപത്തിൽ
പുറത്തു വന്നു—‘ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം.’ ഒരു
നിസ്സാര മനുഷ്യൻ അഹങ്കാരത്തോടെ നിവർന്നു നിന്ന് ‘ഞാൻ’ എന്നു
പറയുകയാണ്. അങ്ങനെ ചെയ്യാൻ പാടുണ്ടോ എന്നു ചോദിക്കാം. ഒരാൾ
കുറെക്കാലം ഭൂമിയിൽ ജീവിച്ചു. കുറെ വികൃതികളും വേദനകളും
ആഹ്‌ളാദങ്ങളുമായി കുട്ടിക്കാലംപിന്നിട്ടു. വയൽവരമ്പിലൂടെ നടന്നു.
പൂക്കളെയും കിളികളെയും നോക്കിനിന്നു. കുളിച്ചു. ഭക്ഷണം കഴിച്ചു.
ആപ്പീസിൽ പോയി ജോലി ചെയ്തു. ചെയ്യാതിരുന്നു. തരപ്പെട്ടപ്പോൾ
കൈക്കൂലി വാങ്ങിച്ചു. അഥവാ വാങ്ങിച്ചില്ല. ഇതിനൊക്കെ എന്തു
പ്രസക്തി എന്നു ചോദിക്കാം. നിങ്ങൾ ജനിച്ചു, ജീവിച്ചു, മരിച്ചു. ശരി.
പക്ഷേ, ചെയ്ത അതിശയ പ്രവൃത്തി എന്ത്?’
Reviews
There are no reviews yet.